ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തിക്കൊലപ്പെടുത്തി. ആഗ്രയിലാണ് സംഭവം.
പരിക്കേറ്റ അടുത്ത ബന്ധുവായ സ്ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതി ഒാടിരക്ഷെപ്പട്ടു.
പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ് പ്രതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഗോവിന്ദ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
ഗോവിന്ദ് വിവാഹാഭ്യര്‍ഥന നടത്തിയതോടെ പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും ഗോവിന്ദ് ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തില്‍ ദൃക്സാക്ഷികളുണ്ടെന്നും പ്രതിയെ പിടികൂടാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
