പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ 10 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സൗദിയിലെ മൂന്നു പ്രദേശങ്ങളിലായി എട്ടു പള്ളികള്‍ താല്‍ക്കാലികമായി അധികൃതര്‍ അടച്ചു. ഇതില്‍ ആറു പള്ളികള്‍ റിയാദിലും ഒന്ന് മദീനയിലും മറ്റൊന്ന് തബൂക്കിലുമാണെന്ന് ഇസ്ലാമിക് അഫയേഴ്സ് ദഅ്വ ആന്‍ഡ് ഗൈഡന്‍സ് മന്ത്രാലയം അറിയിച്ചു.
മുന്‍കരുതല്‍ നടപടികള്‍ക്കും ശുചീകരണത്തിനും ശേഷം മക്ക, ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മുമ്ബ് അടച്ച ആറു പള്ളികള്‍ വീണ്ടും തുറന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചുകഴിഞ്ഞ 29 ദിവസത്തിനുള്ളില്‍ 236 പള്ളികള്‍ അടച്ചിരുന്നെന്നും അതില്‍ 224 എണ്ണം ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കുകയും പൊതുസുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
