ദിവസവും അതിര്‍ത്തി കടക്കുന്നത്​ ടണ്‍ കണക്കിന്​ ചക്ക

റാ​ന്നി: നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ച​ക്ക​യാ​ണ് ഇ​പ്പോ​ള്‍ താ​രം. ഒ​രു​കാ​ല​ത്ത് ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ വി​ശ​പ്പ​ട​ക്കി​യി​രു​ന്ന ച​ക്ക​ക​ള്‍ ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി ക​ട​ക്കു​ക​യാ​ണ്. ദി​േ​ന​ന നൂ​റ​ക​ണ​ക്കി​ന് ട​ണ്‍ ച​ക്ക​യാ​ണ് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന​ത്. ഈ ​സീ​സ​ണ്‍ കാ​ല​ത്ത് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും നി​റ​ലോ​ഡു​മാ​യി ച​ക്ക​വ​ണ്ടി​ക​ള്‍ ഓ​ടാ​ന്‍ തു​ട​ങ്ങി​യ​ത്​ ഇ​പ്പോ​ഴും തു​ട​രു​ന്നു.

മ​ല​യോ​ര മേ​ഖ​ല​യാ​യ റാ​ന്നി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ച​ക്ക വാ​ങ്ങു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍ നി​ര​വ​ധി​യാ​ണ്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ വാ​ഹ​ന​വു​മാ​യെ​ത്തി ചെ​റു​തും വ​ലു​തു​മാ​യ ച​ക്ക​ക്ക് മൊ​ത്ത​ത്തി​ല്‍ വി​ല ഉ​റ​പ്പി​ച്ച്‌ വാ​ങ്ങും.

ഇ​വ​ര്‍​ത​ന്നെ പ്ലാ​വി​ല്‍ ക​യ​റി നി​ല​ത്തു വീ​ഴാ​തെ ചാ​ക്കി​ലേ​ക്ക് ച​ക്ക​ക​ള്‍ അ​ട​ര്‍​ത്തി ഇ​ടും. ഒ​രു ച​ക്ക​ക്ക് ഇ​പ്പോ​ള്‍ 30 രൂ​പ​യാ​ണ് ഉ​ട​മ​ക്ക് കൊ​ടു​ക്കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ ച​ക്ക​ക​ള്‍​ക്കും ഒ​രു​വി​ല​യാ​ണ്.

ര​ണ്ടു​വ​ര്‍​ഷം മു​മ്ബ്​ ഒ​രു​ച​ക്ക​ക്ക് 100 രൂ​പ ഉ​ണ്ടാ​യി​രു​ന്നു. ച​ക്ക​ക്ക​ച്ച​വ​ട​ത്തി​ലും ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​മാ​െ​ണ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​രു ട​ണ്‍ ച​ക്ക കൊ​ടു​ത്താ​ല്‍ 18,000 രൂ​പ വ​രെ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ഉ​ട​മ​സ്ഥ​ര്‍​ക്ക് 100 രൂ​പ കി​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ഒ​രു​ട​ണ്ണി​ന് 7000 രൂ​പ മാ​ത്ര​മാ​ണ് ഉ​ള്ള​ത് അ​തി​നാ​ലാ​ണ് ച​ക്ക വി​ല 30ആ​യി കു​റ​ഞ്ഞ​ത​ത്രെ.

റാ​ന്നി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ശേ​ഖ​രി​ക്കു​ന്ന ച​ക്ക​ക​ള്‍ കൂ​ടു​ത​ലാ​യും എ​രു​മേ​ലി​യി​ലാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ കൊ​ടു​ക്കു​ന്ന​ത്. അ​വി​ടു​ന്ന് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. ച​ക്ക​യി​ല്‍​നി​ന്ന്​ ബി​സ്ക​റ്റ്, ബേ​ബി​ഫു​ഡ് തു​ട​ങ്ങി​യ ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ്​ നി​ര്‍​മി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം കാ​ര​ണം ഇ​ത്ത​വ​ണ ച​ക്ക കു​റ​വാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *