16കാരിയെ കൂട്ടബലാത്സംഗം ചെയ്​തത്​ ആറുമാ​സത്തോളം; ഏഴുപേര്‍ക്കെതിരെ കേസ്​

ന്യൂഡല്‍ഹി: ഹരിയാനയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിന്​ വിധേയയാക്കിയ ഏഴുപേര്‍ക്കെതിരെ കേസ്​. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്​ നടപടി.

പെണ്‍കുട്ടിക്ക്​ ആരോഗ്യസംബന്ധമായ പ്രശ്​നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്​​ സംഭവം പുറത്തറിയുന്നത്​. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന്​ ഡോക്​ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ആറുമാസമായി ഏഴുപേര്‍ ചേര്‍ന്ന്​ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പെണ്‍കുട്ടി പറഞ്ഞു. ബലാത്സംഗ വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെയും പെണ്‍കുട്ടിയെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

പെണ്‍കുട്ടിയുടെ വീടിനടുത്ത്​ പലചരക്ക്​ കട നടത്തുന്ന സത്യനാരായണന്‍, മകന്‍ രവീന്ദര്‍ തുടങ്ങി അയല്‍വാസികള്‍ക്കെതിരെയാണ്​ കേസ്​​. 50 വയസിന്​ മുകളിലുള്ളവരും പ്രതികളാണ്​.

സത്യനാരായണന്‍റെ കടയില്‍നിന്നാണ്​ പെണ്‍കുട്ടിയുടെ കുടുംബം പലചരക്ക്​ സാധനങ്ങള്‍ വാങ്ങുന്നത്​. പെണ്‍കുട്ടി കടയില്‍ പോയപ്പോഴായിരുന്നു ആദ്യ അതിക്രമം. പിന്നീട്​ ഭീഷണിപ്പെടുത്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ്​ ഉദ്യോഗസ്​ഥനായ രവീന്ദ്ര കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയു​െട പിതാവിന്‍റെ പരാതിയില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ്​ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *