തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ശോഭ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. അവര്‍ തന്നെയാണ് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറ​ഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉള്ളതെല്ലാം പരിഹരിച്ച്‌ മുന്നോട്ടു പോകും. കഴക്കൂട്ടം മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം പാളിയതോടെ മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഈ ഘട്ടത്തില്‍ കൂടിയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *