പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ ജനനേന്ദ്രീയം ഭര്‍ത്താവ് തുന്നിക്കെട്ടി

രാംപൂര്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തേ തുടര്‍ന്ന് ഭര്‍ത്താവ് അവരുടെ ജനനേന്ദ്രീയം ചെമ്ബ് വയറുകൊണ്ട് തുന്നിക്കെട്ടി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മിലക് മേഖലയിലാണ് സംഭവം.

വീണാവതി എന്ന 22കാരിയോടാണ് ഭര്‍ത്താവിന്റെ ക്രൂരത. സംഭവത്തില്‍ ഭര്‍ത്താവ് രാകേഷിനെ (25) ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഭാഗത്ത് മാരകമായി മുറവേറ്റ യുവതിയിപ്പോള്‍ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് .

ഇവരുടെ അയല്‍വാസിയായ ഒരു സ്ത്രീയാണ് സംഭവത്തെ കുറിച്ച്‌ രഹസ്യ വിവരം നല്‍കിയതെന്ന് രാംപുര്‍ എസ്.പി ഷോഗണ്‍ ഗൗതം പറഞ്ഞു. ഇതേതുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിലാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായി ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് രാകേഷിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പാണ് ഈ ദമ്ബതികള്‍ വിവാഹിതരായത്. രാകേഷ് ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ്. ഭാര്യയ്ക്ക് ജോലിയുമില്ല. ശനിയാഴ്ച രാവിലെയും ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു. തുടര്‍ന്ന് അവരെ മര്‍ദ്ദിക്കുകയും കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗം തുന്നിച്ചേര്‍ത്തു വയ്ക്കുകയുമായിരുന്നു. ഇയാള്‍ ജോലിക്കായി പുറത്തേക്ക് പോയതോടെ ഭാര്യ സഹായത്തിന് നിലവിളിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *