ഉദുമ: കേരള ഭരണം ഇനിയും പിണറായി വിജയെന്റ കൈകളില്‍ ഏല്പിച്ചാല് അദ്ദേഹം സംസ്ഥാനത്തെത്തന്നെ വില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചെമ്മനാട് പഞ്ചായത്തിലെ മേല്പറമ്ബില് നടന്ന യു.ഡി.എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ആകാശം വില്‍ക്കുമ്ബോള്‍ കടല്‍ വില്‍ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കബളിപ്പിച്ച് നൂറുകണക്കിന് അഴിമതികള്‍ നടക്കുമ്ബോഴും പ്രതിപക്ഷം ഉണര്ന്നിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വ്യാപകമായി കള്ളവോട്ട് ആസൂത്രണം ചെയ്താണ് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ ഉണ്ടായത്.
ഇത് കേരളത്തില്‍ നടക്കില്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താനടക്കം ഇവിടെ ജയിച്ചിരിക്കുന്നത്.
ഉദുമ കണ്ട ഏറ്റവും പ്രഗത്ഭനായ സ്ഥാനാര്‍ഥിയാണ് ബാലകൃഷ്ണന് പെരിയ. ശക്തനായ പ്രാസംഗികന് എന്നതുപോലെതന്നെ ശക്തനായ ഒരു പ്രവര്‍ത്തകനെന്നും അദ്ദേഹം ജയിച്ചുവരേണ്ടത് ഉദുമയുടെ ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു കള്ളക്കളികള്‍ക്കും നേതാക്കന്മാര് നില്‍ക്കരുതെന്നും പാര്‍ട്ടി ജയിച്ചാല്‍ മാത്രമേ ഗ്രൂപ് പോലും ഉണ്ടാവുകയുള്ളൂവെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയര്മാന് കല്ലട്ര അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ വിദ്യാസാഗര്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ, ഹരീഷ് ബി. നമ്ബ്യാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ. സി.കെ. ശ്രീധരന്, ടി.ഇ. അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, ധന്യ സുരേഷ്, കെ.ഇ.എ. ബക്കര്‍, സുഫൈജ അബൂബക്കര്‍, എം.സി. പ്രഭാകരന്, എ.ബി. ഷാഫി, ടി.ഡി. കബീര്‍ തെക്കില്‍, കരുണ്‍ താപ്പ, ഗീതാകൃഷ്ണന്‍, സാജിദ് മൗവ്വല്‍, ഹാജി അബ്ദുല്ല ഹുസൈന്, അഡ്വ. ശ്രിജിത് മാടക്കല്‍, പി.കെ. ഫൈസല്‍, കെ.വി. പ്രകാശന് തുടങ്ങിയവര്‍ പങ്കെടുത്തു.
