നേപ്പാള്‍ വഴി ഇന്ത്യക്കാരെ ഗള്‍ഫിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ഭരണകൂടം

കാഠ്മണ്ഡു: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി നേപ്പാള്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്നാണ് നേപ്പാള്‍ ഭരണകൂടം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് നേപ്പാള്‍ ഭരണകൂടം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഭരണകൂടത്തിന്റെ ഈ തീരുമാനം.ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ കൂട്ടത്തോടെ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതിനകം നേപ്പാള്‍ വഴി ഒട്ടനവധി പ്രവാസികള്‍ എത്തിച്ചേര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഭരണകൂടം കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *