വിവാഹത്തിനുശേഷം വധു വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് അവളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരവും വൈകാരിക നിമിഷങ്ങള്‍ സമ്മാനിക്കുന്നതുമാണ്. മണവാട്ടി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്ബോള്‍, ബന്ധുക്കളും സുഹൃത്തുക്കളും അവള്‍ക്ക് കണ്ണുനീരോടെ വിടനല്‍കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഇങ്ങനെ രണ്ടു മൂന്ന് വട്ടം ആവര്‍ത്തിച്ചപ്പോള്‍ പിതാവിന് ദേഷ്യം വന്ന് അദ്ദേഹം ചെരുപ്പ് എടുത്ത് മകളെ അടിക്കുന്നതാണ് വീഡിയോയില്‍. ഇതോടെ മകള്‍ ഭര്‍ത്താവിന്റെ കൈയും പിടിച്ച് നടന്നു പോകുന്നതും വീഡിയോയില്‍ കാണാം. കോവിഡ് സാഹചര്യവുമായി ബന്ധപ്പെടുത്തി ഐപിഎസ് രൂപിന് ശര്‍മ തമാശയുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘കൊറോണയുടെ യാത്രയയപ്പും അവസാനം ഇങ്ങനെയായിരിക്കും. അടിച്ചോടിക്കുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം തന്റെ അടിക്കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. നിരവധി പേരാണ് ചിരിക്കുന്ന ഇമോജികള്‍ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തത്.
