മേയ് അഞ്ചിനു നടത്താനിരുന്ന എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ വിദ്യാഭ്യാസ വകുപ്പിനോടു വിശദീകരണം തേടിയിരുന്നു.
