മലപ്പുറം: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സര്‍വേയ്ക്ക് സമാനമായി ഇത്തവണത്തെ സര്‍വേ ഫലവും തെറ്റുമെന്നും ഓരോ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍വേ ഫലങ്ങളെ ആശ്രയിക്കാന്‍ പാടില്ലെന്ന് പരസ്പര വിരുദ്ധമായ സര്‍വേകള്‍ തന്നെ തെളിയിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ മറവില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളാകാം സര്‍വേകള്‍. സര്‍വേ ഫലങ്ങള്‍ കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. യുഡിഎഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്. മേയ് രണ്ടിന് വോട്ടെണ്ണുമ്ബോള്‍ ഇതു മനസിലാകും.
വോട്ടെണ്ണല്‍ സമയത്ത് കൃത്രിമം നടക്കാതിരിക്കാന്‍ യുഡിഎഫ് കൗണ്ടിംഗ് ഏജന്റുമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു.
