സൗദിയില്‍ ഇന്ന് 1016 പേര്‍ക്ക് കോവിഡ് ബാധ

റിയാദ്: സൗദിയില്‍ പ്രതിദിന കൊറോണ വൈറസ് രോഗബാധ നിരക്ക് വീണ്ടും ഉയര്‍ന്നു. ഇന്ന് പുതുതായി 1016 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ടായിരുന്നവരില്‍ 12 പേര്‍ മരിക്കുകയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,22,316 ആയി ഉയര്‍ന്നു. അതില്‍ 4,05,607 പേര്‍ രോഗമുക്തി നേടി.

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,691 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. ഇവരില്‍ 1,346 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ആകെ മരണസംഖ്യ 7,018 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 373, മക്ക 279, കിഴക്കന്‍ പ്രവിശ്യ 125, മദീന 52, അസീര്‍ 44, ജീസാന്‍ 31, അല്‍ഖസീം 29, തബൂക്ക് 27, ഹായില്‍ 18, വടക്കന്‍ അതിര്‍ത്തി മേഖല 13, അല്‍ബാഹ 13, അല്‍ ജൗഫ് 7, നജ്റാന്‍ 5.

Leave a Reply

Your email address will not be published. Required fields are marked *