പത്തനംതിട്ട: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംഭാഷണങ്ങള്‍ ഓരോന്നും നുറുങ്ങ് കഥകളുടെ പ്രവാഹമായിരുന്നു. അതില്‍ ആദര്‍ശവും ഉപദേശവും കുസൃതിയും ഓര്‍ത്തുവെക്കേണ്ട പാഠങ്ങളും ഒളിപ്പിച്ചുെവച്ചിരുന്നു. കേള്ക്കുേമ്ബാള് തമാശയാണെങ്കിലും അതില്‍ മനസ്സില്‍ തങ്ങിനില്ക്കുന്ന മര്മങ്ങളുണ്ടാകുമെന്നതാണ് അദ്ദേഹത്തിെന്റ സംഭാഷണങ്ങളെ ഗൗരവതരമാക്കിയിരുന്നത്. അതെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹംതന്നെ പറഞ്ഞത്: ”ഞാന്‍ പല തമാശകളും പറയുന്നത് ചില അടിസ്ഥാന ആദര്‍ശങ്ങളും ആവശ്യങ്ങളും മനസ്സില്‍ ഉറപ്പിക്കാനാണ്. തമാശയാകുേമ്ബാള് അവരത് പിന്നീടും ഓര്‍ക്കും. തമാശയില്ലാതെ ആവശ്യങ്ങളും ആദര്‍ശങ്ങളും പറഞ്ഞാല്‍ പിന്നീട് അവര്‍ അത് ഓര്‍ക്കണമെന്നില്ല”.
തെന്റ അരികിലെത്തുന്നവര്‍ സന്തോഷത്തോെട മടങ്ങണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു സംഭാഷണങ്ങള്‍. സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് ചെയ്യാറുള്ളത്. തെന്റ അനുഭവങ്ങളാണ് മറ്റുള്ളവരുമായി പങ്കുെവക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാര്‍ ക്രിസോസ്റ്റം എന്നാല്‍ സ്വര്‍ണ നാവുള്ളവന് എന്നാണ്. അദ്ദേഹത്തിെന്റ സംഭാഷണങ്ങള്‍ ഓരോന്നും പേരിനെ അര്ഥവത്താക്കുന്നതുമായിരുന്നു.
1918 ഏപ്രില്‍ 27നായിരുന്നു അദ്ദേഹത്തിെന്റ ജനനം. അേതക്കുറിച്ച് അദ്ദേഹം പറഞ്ഞത് തെന്റ ജനനം ഒന്നാംലോക യുദ്ധം അവസാനിപ്പിക്കാന്‍ കാരണമായി എന്നാണ്. 1918 നവംബര്‍ 11ന് യുദ്ധം അവസാനിച്ചതിനെ അദ്ദേഹം തെന്റ ജനനവുമായി ബന്ധെപ്പടുത്തി തമാശയാക്കുകയായിരുന്നു. 2010 ഒക്ടോബറില്‍ തിരുവല്ലയില്‍ ‘മാധ്യമം’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അദ്ദേഹം സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. അന്ന് അദ്ദേഹം കുട്ടികളോട് ചോദിച്ചു.” നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ?” ചോദ്യം കേട്ട് കുട്ടികളുടെ മുഖത്ത് ചിരി തെളിഞ്ഞു. ”ഉണ്ട്” എന്ന് ഉത്തരവും അവര്‍ നല്കി. ”നിങ്ങള്‍ അത് തുറന്നു നോക്കിയിട്ടുണ്ടോ?” എന്നായി അടുത്ത ചോദ്യം. ”ഉണ്ട്” എന്ന മറുപടി കേട്ട അദ്ദേഹം അടുത്ത ചോദ്യം തൊടുത്തു. ”എന്നിട്ട് അതിനുള്ളില്‍ എന്താ ഉള്ളത്?”, കുട്ടികള്‍ മൗനത്തിലായി. ചിലര്‍ ഒന്നുമില്ലെന്ന് മറുപടി നല്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതുനിറയെ ചക്കകളും ഉണ്ട്”. അതുകേട്ട് കുട്ടികള്‍ കൗതുകപൂര്‍വം ചിരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”ചക്കക്കുരുവില്‍ ഒരു പ്ലാവും ചക്കകളുമുണ്ടെന്ന് കണ്ടെത്താനാവുന്നതാണ് വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതുകൊണ്ട് വിദ്യാഭ്യാസമാകില്ല”. കുട്ടികളില്‍നിന്ന് ഒരാള്‍ ചോദിച്ചു: ”അങ്ങ് കൂട്ടുകാരുമായി വഴക്കിടുമായിരുന്നോ?”. ”വഴക്കിെല്ലങ്കില് പിെന്ന കൂട്ടുകാരനാകുമോ” എന്നായിരുന്നു മറുപടി. പിന്നീട് അദ്ദേഹം കഥ പറച്ചിലിലേക്ക് തിരിഞ്ഞു. ”പണ്ട് ഞാനൊരു ഗ്രാമത്തില്‍ പോയി. അവിെട ഒരിടത്ത് കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കുന്നു.
ഒരു കുഞ്ഞിന് 10 രൂപ. 50 രൂപ കൊടുത്ത് അഞ്ച് കുഞ്ഞുങ്ങളെ വാങ്ങി. അപ്പോഴാണ് കോഴിക്കൂടിെന്റ കാര്യം ഓര്‍ത്തത്. അതിന് വില തിരക്കിയപ്പോള്‍ 250 രൂപ. എന്ത് ചെയ്യും? ഞാന്‍ അന്തിച്ചുപോയി. അപ്പോള്‍ ഒരു വല്യമ്മ പറഞ്ഞു ഒരു ഒറ്റാല് വാങ്ങിയാല്‍ മതി. അതിന് 15 രൂപയേ വിലവരൂ. കോഴികളെ ഭദ്രമായി അതിലടക്കാം. അപ്പോള്‍ ആര്‍ക്കാണ് വിദ്യാഭ്യാസം കൂടുതല്‍. എനിക്കോ വല്യമ്മക്കോ. നിങ്ങള്‍ ചിന്തിക്ക്”.
തുടര്‍ച്ചയായി 68 വര്‍ഷം മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിട്ടുള്ള ആളാണ് മാര്‍ ക്രിസോസ്റ്റം. അദ്ദേഹത്തിെന്റ നുറുങ്ങുകഥകള്‍ കേള്‍ക്കാന്‍ മാത്രം സദസ്സില്‍ നൂറുകണക്കിനാളുകള്‍ കാത്തിരിക്കുമായിരുന്നു.
ജീവിതത്തിലെ സന്തോഷം
ജീവിതത്തിലെ സന്തോഷം സങ്കീര്ണാനുഭവങ്ങളിലൂടെ കടന്ന് ആ സങ്കീര്‍ണതയെ ജയിക്കുന്ന ലോകം രൂപപ്പെടുത്തുന്നതിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ കടന്നുപോകാതെ ജീവിതത്തില്‍ സന്തോഷം സാധ്യമാകില്ല. പെണ്ണ് കെട്ടിയേച്ച് അങ്ങ് ഇരിക്കുകയല്ല. ഒരാഴ്ചത്തെ അനുഭവമൊക്കെ കഴിഞ്ഞ് അതെല്ലാം മാറ്റീട്ട് വേറെ വിഷമമുള്ള അനുഭവങ്ങളിലേക്ക് പ്രവേശിക്കും. എന്തിന് വേണ്ടിയാ… അതില്‍ കൂടുതല്‍ സന്തോഷത്തിലേക്ക് പ്രവേശിക്കാനാണ്. നമ്മുടെ മക്കളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും ഒക്കെ വളരെ പ്രയാസമുള്ള കാര്യങ്ങളാ. അവര്‍ പഠിച്ചുവളര്‍ന്ന് വലിയ മക്കളായി അവരും കല്യാണം കഴിച്ച് കൊച്ചുമക്കളും ഒക്കെ ആകുമ്ബോള്‍ നമ്മുടെ മക്കളില്നിന്നുള്ളതിെനക്കാള് സന്തോഷം കൊച്ചുമക്കളില്നിന്ന് ലഭിക്കും. പിഞ്ചുകുഞ്ഞിനെ കാണുമ്ബോള്‍ അതിെന്റ കവിളത്ത് ഒന്ന് പിച്ചിയാല്‍ അത് ചിരിക്കും.
ആ ചിരി കാണുമ്ബോള്‍ നമ്മളിലും സന്തോഷം ജനിക്കും. അതും ഒരു ജീവിതാനുഭവമാണ്. ജീവിതത്തിെന്റ സങ്കീര്‍ണതയിലൂടെ കടന്ന് അതിനെ ജയിക്കുന്ന ജീവിതം രൂപപ്പെടുത്തലാണ് യഥാര്‍ഥ ജീവിതാനുഭവം. മറ്റുള്ളവര്‍ സന്തോഷിക്കുമ്ബോള് ആ സന്തോഷത്തില്‍ സന്തോഷിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. മറ്റുള്ളവരുടെ സന്തോഷം തെന്റ ആവശ്യമായി കാണണം. അതിന് ത്യാഗ മനഃസ്ഥിതി ഉണ്ടാവണം.
ത്യാഗമില്ലാതെ അനുഗ്രഹമില്ല. അരബിന്ദോ സ്വാമികള്‍ പറഞ്ഞിട്ടുണ്ട് ത്യജിക്കുക എന്നുപറഞ്ഞാല്‍ ഉപേക്ഷിക്കുകയല്ല അതിെന്റമേല് ഉയരുകയാണെന്ന്. അതായത് ലഡു കഴിക്കുന്ന ഒരുത്തന് അത് ഉപേക്ഷിച്ചിട്ട് സാമ്ബാറില്‍ താല്പര്യമെടുക്കുന്നത് വളര്‍ച്ചയുടെ ഒരു ലക്ഷണമാണ്. ലഡു എല്ലാവര്ക്കും ഇഷ്ടമാണ്. എല്ലാവര്ക്കും ഇഷ്ടമില്ലാത്ത സാമ്ബാര്‍ ഉപയോഗിക്കാന്‍ പഠിക്കുന്നത് മനുഷ്യത്വം വളരുന്നതിെന്റ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞുെവച്ചു.
