ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താം, ബാങ്കുകള്‍ ഒരു മണിവരെ: ലോക്ഡൗണ്‍ മാര്‍ഗരേഖ

തിരുവനന്തപുരം∙ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോ ഡെലിവറി രീതി പിന്തുടരണം. ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *