മസ്കത്ത്: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഷാഫിയുടെയും പി.ടി. ഹാജറയുടെയും മകന്‍ കുറ്റിച്ചിറ പുതിയ തോപ്പിലകം ഷുഹൈല്‍ (44) മസ്കത്തില് കോവിഡ് ബാധിച്ച് മരിച്ചു. റുസ്താഖിലെ സ്വകര്യ സ്ഥപാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്. കുടുംബവും ഇവിടെയുണ്ട്. ഭാര്യ: ചെറിയകം വാസിഹ. മക്കള്‍: ഷാസ്, ഷസ, സെന്‍ഷ. മയ്യിത്ത് ഒമാനില്‍ ഖബറടക്കും.
