തിരുവനന്തപുരം : സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി 54 ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തി വരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ , പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. രാവിലെ 6.30 മുതല്‍ രാത്രി 8.30 മണി വരെയാണ് സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരം സോണില്‍ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്, തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണില്‍ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂര്‍- 9) , കോഴിക്കോട് സോണില്‍ 7 ( കോഴിക്കോട്- 1, വയനാട്- 6) സര്‍വ്വീസുമടക്കം 54 ഷെഡ്യൂളുകളാണ് സര്‍വ്വീസ് നടത്തുന്നത്.
