എറണാകുളത്ത് ലോക്ഡൗണിലും മുടങ്ങാതെ വാക്സിന്‍ വിതരണം

ലോക്ഡൗണിലും മുടങ്ങാതെ വാക്സിന്‍ വിതരണം. നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ തടസ്സംകൂടാതെ ഇന്നും വാക്സിനേഷന്‍ സുഗമമായി നടന്നു. ഇതിനകം ഏറ്റവുംകൂടുതല്‍പേര്‍ വാക്സിന്‍ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്.

ലോക്ഡൗണാണെങ്കിലും എറണാകുളത്ത് ഇന്ന് 60 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം ചെയ്തത്. പോലീസിന്‍റെ കര്‍ശന പരിശോധന നടക്കുന്നതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള യാത്ര പ്രശ്നമാകുമോയെന്നായിരുന്നു പലരുടെയും ആശങ്ക. എന്നാല്‍
നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് എത്തി വാക്സിന്‍
സ്വീകരിച്ചവര്‍ക്കെല്ലാം വലിയ ആശ്വാസം.

വാക്സിനേഷന് ഒരു തടസ്സവുമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് എല്ലായിടത്തും വാക്സിനേഷന്‍ സുഗമമായി നടന്നു. 868,650 പേര്‍ വാക്സിന്‍ സ്വീകരിച്ച എറണാകുളം ജില്ലയാണ് വാക്സിന്‍ വിതരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസ് വാക്സിന്‍ എത്തുന്നതോടെ പരമാവധി വേഗം വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *