‘സത്യം ഭയമില്ലാതെ തുടരും’;​ ടൂള്‍കിറ്റ്​ വിവാദത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ടൂള്‍ കിറ്റ്​ ആരോപണത്തിന്​ പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ‘സത്യം ഭയമില്ലാതെ തുടരും’ എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലി​െന്‍റ പ്രതികരണം. ടൂള്‍കിറ്റ്​ ഹാഷ്​ടാഗിനൊപ്പമായിരുന്നു രാഹുലി​െന്‍റ ട്വീറ്റ്​.

ബി.ജെ.പി വക്താവ്​ സംപിത്​ പത്ര പങ്കുവെച്ച ടൂള്‍കിറ്റ്​ ട്വീറ്റുമായി ബന്ധ​പ്പെട്ട്​ ഡല്‍ഹി പൊലീസി​െന്‍റ പ്രത്യേക സംഘം ട്വിറ്റര്‍ ഇന്ത്യയുടെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ്​ രാഹുലി​െന്‍റ ട്വീറ്റ്​.

സംപിത്​ പത്ര ആരോപിച്ച കോണ്‍ഗ്രസ്​ ​ടൂള്‍ കിറ്റ്​ കേസുമായി ബന്ധപ്പെട്ട്​ ഡല്‍ഹി പൊലീസ്​ അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്​ ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റര്‍ ഒാഫിസിലെത്തി പൊലീസ്​ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഒാഫിസ്​ അടച്ചിട്ട നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *