കാമുകനെ വിവാഹം കഴിക്കാന്‍ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

ഹൈദരാബാദ് : കാമുകനെ വിവാഹം ചെയ്യാനായി മതം മാറിയ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലാണ് സംഭവം. കാമുകനായ സല്‍മാനെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു. ശ്രാവന്തിയെന്ന പേര് മാറ്റി ഷെയ്ഖ് സമീറയെന്ന പേര് പെണ്‍കുട്ടി സ്വീകരിച്ചു. വിവാഹം കഴിഞ്ഞ് 4 മാസമായപ്പോഴാണ് ശ്രാവന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജനുവരി 7 നാണ് ശ്രാവന്തിയും സല്‍മാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 2 മാസത്തോളം സല്‍മാന്റെ വീട്ടിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ഇതിനുശേഷം ഇവര്‍ മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. കാമറെഡ്ഡി ജില്ലയിലെ ഇന്ദിര നഗര്‍ കോളനിയിലേക്കാണ് അവര്‍ താമസം മാറിയത്. രണ്ട് വീട്ടില്‍ വെച്ചും ശ്രാവന്തിക്ക് പീഡനമേറ്റിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശ്രാവന്തിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കാന്‍ കാരണം. മകളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാനെയും, മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ദേവുനിപള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *