ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം 50% കൂ​ട്ടും, 20 ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന് വി​മ​ര്‍​ശ​നം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​യ​ത് ഫെ​ഡ​റ​ലി​സ​ത്തി​ന് ചേ​രാ​ത്ത​താ​ണെ​ന്നും ഇ​ത് വ​ള​ര്‍​ച്ചാ നി​ര​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ വെ​ല്ലു​വി​ളി​യാ​യി എ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ വി​മ​ര്‍​ശി​ച്ചു.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി രാ​വി​ലെ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ ഗ​വ​ര്‍​ണ​റെ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​റി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സ്പീ​ക്ക​ര്‍ എം.​ബി രാ​ജേ​ഷ്, മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് വീ​ണ്ടും അ​ധി​കാ​രം ല​ഭി​ച്ച​ത് അ​സാ​ധാ​ര​ണ​മാ​യ ജ​ന​വി​ധി എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ്ര​ശം​സി​ച്ചു.

സ​ര്‍​ക്കാ​ര്‍ ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്തി​ലും വി​ക​സ​ന​ത്തി​ലും സ​ര്‍​ക്കാ​ര്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കും. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. അ​സ​മ​ത്വം ഇ​ല്ലാ​താ​ക്കും. താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡി​നെ നേ​രി​ടാ​ന്‍ 20,000 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ചെ​യ്തു​വെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. 47.2 ല​ക്ഷം പേ​ര്‍​ക്ക് മു​ട​ക്ക​മി​ല്ലാ​തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ ന​ല്‍​കി. 2,000 കോ​ടി​യു​ടെ വാ​യ്പ കു​ടും​ബ​ശ്രീ വ​ഴി വി​ത​ര​ണം ചെ​യ്തു. താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. മ​ര​ണ​നി​ര​ക്ക് പി​ടി​ച്ചു​നി​ര്‍​ത്താ​നാ​യ​ത് നേ​ട്ട​മാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ഫ​സ്റ്റ് ലൈ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വാ​ര്‍​ഡ് ത​ല സ​മി​തി​ക​ള്‍ മി​ക​ച്ചു. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പ​ങ്ക് വ​ഹി​ച്ചു.

വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് 1000 കോ​ടി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. 6.60 ജി​ഡി​പി പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം തു​ട​രു​ക​യാ​ണ്.

മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

• ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി 1000 കോ​ടി രൂ​പ മാ​റ്റി​വ​ച്ചു.
• കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​യു​ര്‍​വേ​ദ, ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ന​ല്‍​കും.
• മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആം​ബു​ല​ന്‍​സ്
• 1206 ആ​യു​ര്‍ ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങും
• പ​ച്ച​ക്ക​റി​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത, കൃ​ഷി​ഭ​വ​നു​ക​ള്‍ സ്മാ​ര്‍​ട്ടാ​കും
• വൈ​ഫൈ ത​ല​സ്ഥാ​ന​ത്ത് വി​പു​ല​മാ​ക്കും
• ന​ഗ​ര​ത്തി​ലും കൃ​ഷി​ക്ക് സാ​ധ്യ​ത​ക​ള്‍ തേ​ടും
• ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം 50% കൂ​ട്ടും, താ​ങ്ങു​വി​ല ഓ​രോ വ​ര്‍​ഷ​വും കൂ​ട്ടും
• അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക​കം 20 ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍
• 19 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് 400 കോ​ടി ചെ​ല​വു വ​രു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ള്‍ ന​ല്‍​കി
• സ്റ്റാ​ര്‍​ട്ട് അ​പ് മി​ഷ​ന്‍ 3,900 സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ തു​ട​ങ്ങി
• കെ​ഫോ​ണ്‍ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും
• ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം പ​ദ്ധ​തി കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ക്കും
• ഇ​ല​ക്‌ട്രോ​ണി​ക് ഫ​യ​ല്‍ ക്ലി​യ​റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും
• മു​ത​ല​പ്പൊ​ഴി, ചെ​ല്ലാ​നം മീ​ന്‍​പി​ടു​ത്ത തു​റ​മു​ഖ​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം
• ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ന്‍ പ​ദ്ധ​തി, കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ക​ള്‍​ച്ച​റ​ല്‍ ഫെ​സ്റ്റ് ന​ട​ത്തും
• എ​ല്ലാ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​ക്കും
• പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ്
• 14 സാം​സ്കാ​രി​ക ന​വോ​ത്ഥാ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കും
• കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍
• മ​ണ്‍​റോ തു​രു​ത്തി​ല്‍ കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ കൃ​ഷി

Leave a Reply

Your email address will not be published. Required fields are marked *