മുംബൈ: പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം, ഉത്തേജകമരുന്ന് കുത്തിവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവദമ്ബതികള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.മുംബൈയിലാണ് സംഭവം.
ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ദമ്ബതികളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദമ്ബതികള്‍ ആരോപിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇയാളുടെ പത്തൊമ്ബതു വയസുള്ള മകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
