മഞ്ചേരി: മാരക ലഹരിമരുന്ന് ശേഖരവുമായി മഞ്ചേരിയില്‍ യുവാവ് പിടിയിലായി. മുക്കം പുളിക്കല്‍ വീട്ടില്‍ ജാസിം ഇഷാറിനെയാണ് (21) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മഞ്ചേരി പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍നിന്ന് സി.ഐ സി. അലവിയും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
ഇയാളില്‍നിന്ന് വിപണിയില്‍ ഒന്നരലക്ഷം രൂപ വിലവരുന്ന 40 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാന്‍ വന്നതായിരുന്നു പ്രതി. രഹസ്യ വിവരത്തിെന്റ ബംഗളൂരുവില്‍നിന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വില്പന നടത്തുന്ന കാരിയറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സി.ഐക്ക് പുറമെ എസ്.ഐ രാജേന്ദ്രന് നായര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയരാജ്, ഹരിലാല്‍, ലിജിന്‍, സലീം, ഷഹബിന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
