ശബരിമലയില്‍ ദര്‍ശനത്തിനു തീ​ര്‍​ഥാ​ട​ക​ര്‍ കോവിഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ക​രു​ത​ണം

പ​ത്ത​നം​തി​ട്ട: ക​ര്‍ക്ക​ട​ക മാ​സ​പൂ​ജ​ക്കാ​യി വെ​ള്ളി​യാ​ഴ്​​ച​ ന​ട തു​റ​ക്കു​ന്ന ശ​ബ​രി​മ​ല​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ അറിയിച്ചു.

ശ​നി​യാ​ഴ്ച മു​ത​ലാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ക്ക് ദ​ര്‍ശ​ന സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്. വെ​ര്‍ച്വ​ല്‍ ക്യു ​സം​വി​ധാ​ന​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​ര്‍ക്കാ​ണ് ദ​ര്‍ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ദി​വ​സ​വും 5,000 പേ​ര്‍ക്കാ​ണ് സൗ​ക​ര്യം. ശു​ചീ​ക​ര​ണ സ്‌​ക്വാ​ഡ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചു . തീര്‍ത്ഥാടകര്‍ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റോ ക​രു​ത​ണം.

എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉണ്ടെങ്കില്‍ നി​ല​യ്ക്ക​ല്‍, പ​മ്ബ , സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​യാ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ഉടന്‍ മാ​റ്റും. നി​ല​യ്ക്ക​ല്‍, പ​മ്ബ, സ​ന്നി​ധാ​നം ആ​ശു​പ​ത്രി​ക​ളി​ല്‍ ര​ണ്ടു​വീ​തം ഡോ​ക്​​ട​ര്‍മാ​ര്‍, ന​ഴ്സ്, അ​റ്റ​ന്‍ഡ​ര്‍മാ​ര്‍, ഓ​രോ ഫാ​ര്‍മ​സി​സ്​​റ്റ്, ലാ​ബ് ടെ​ക്​​നീ​ഷ്യ​ന്‍ എ​ന്നി​വ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ പ​മ്ബ​യി​ല്‍ വെന്‍റി​ലേ​റ്റ​ര്‍ സം​വി​ധാ​ന​വും പ​മ്ബ​യി​ലും സ​ന്നി​ധാ​ന​ത്തും ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത​യും സജ്ജമാകും.

സി​ക വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​തു​ക് നി​യ​ന്ത്ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *