പ്രവര്‍ത്തകയെ വീട്ടിലെത്തി ശല്യപ്പെടുത്തി; ഡിവൈഎഫ്‌ഐ നേതാവിനെതിരേ കേസ്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചതായി പരാതി. ജില്ലാ വൈസ് പ്രസിഡന്റ് അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ എസ്‌എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തെ അടക്കം പ്രതി ചേര്‍ത്ത് പോലിസ് കേസെടുത്തു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതികളിലൊരാള്‍ ശല്യപ്പെടുത്തിയിരുന്നു. എസ്‌എഫ്‌എ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗവുമാണ് വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്തത്.

സംഭവം പെണ്‍കുട്ടി ഡിവൈഎഫ്‌ഐ നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെ നേതാക്കള്‍ ഇടപെട്ട് പോലിസില്‍ പരാതി നല്‍കിയതും കേസെടുപ്പിച്ചതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഓഫീസിന് സമീപത്തെത്തിയാണ് ഡിവൈഎഫ്‌ഐ നേതാക്കളെ സംഘം ആക്രമിച്ചത്. ജില്ലാ വൈസ് പ്രസിഡന്റും സിപിഎം കോന്നി ഏരിയ കമ്മിറ്റി എം അനീഷ്കുമാര്‍, ബ്ലോക്ക് ഭാരവാഹികളായ ജിബിന്‍ ജോര്‍ജ്, അഭിരാജ്, എം അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രതിയായിട്ടുള്ള എസ്‌എഫ്‌ഐ നേതാവിനെ ഒരു വര്‍ഷം മുമ്ബ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതാണെന്നാണ് സംഘടനയുടെ വിശദീകരണം. അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ഇയാള്‍ക്ക് അന്ന് മുതല്‍ വൈരാഗ്യം ഉണ്ടെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികള്‍ പറയുന്നത് ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *