35 കാരനെ കൊലപ്പെടുത്തിയ 26കാരന്‍ അറസ്റ്റില്‍

നാഗ്​പൂര്‍: വാടകവീട്ടില്‍ ഒരുമിച്ച്‌​ കഴിഞ്ഞിരുന്ന 35 കാരനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരന്‍ അറസ്​റ്റില്‍. മഹാരാഷ്​ട്രയിലെ നാഗ്​പൂരില്‍ ധാബാ പ്രദേശത്താണ്​ സംഭവം.രാജു നടേശ്വ​റിനെ കൊലപ്പെടുത്തിയ കേസില്‍ ദേവാന്‍ഷ്​ വാ​ങ്കൊഡെയാണ്​ പിടിയിലായത് .

നഡേശ്വറും വാ​ങ്കൊഡെയും കാര്‍ മെക്കാനിക്കുമാരാണ്​. ഇരുവരും ​ജോലിചെയ്യുന്നത് ഒന്നിച്ചാണ് .ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് . ഇതി​നിടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌​ നഡേശ്വറിന്‍റെ തലക്ക്​ വെട്ടുകയായിരുന്നു. സംഭവ സ്​ഥലത്തുവെച്ചുതന്നെ നഡേശ്വര്‍ മരിച്ചു.

ശേഷം മൃതദേഹം സമീപത്തെ ഒറ്റപ്പെട്ട സ്​ഥലത്ത്​ ഉപേക്ഷിക്കുകയും മുറി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങുകയുമായിരുന്നു. അതെ സമയം സമീപത്തെ ചിലര്‍ മൃതദേഹം കണ്ടെത്തി പൊലീസിനെ വിളിച്ചറിയിച്ചു . തുടര്‍ന്ന്​ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാ​ങ്കൊഡെയെ പൊലീസ്​ അറസ്​റ്റ്​ ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *