പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍

കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസില്‍ പ്രതികളായ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

ജൂണ്‍ 26ന് റഹ്‌മത്ത് നഗറില്‍ലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് എടുക്കുന്നത്. നിലവില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *