ആദിവാസി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സി.കെ. ജാനുവിനെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആവശ്യപ്പെട്ടു .വാര്ത്തസമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത് . സി.കെ. ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ചെറുത്ത് നില്പ്പിന് ബി.ജെ.പി തയാറാകുമെന്നും . ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു .
