പത്തനംതിട്ട കുമണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിത ഫോറസ്റ്റ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്ക് പറ്റിയത് . ആദിച്ചന്‍ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
