ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊന്ന സംഭവം ; മാതാവിനെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു

നാ​ദാ​പു​രം: ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ്​ കൊ​ല​പ്പ​ടു​ത്തി​യ സംഭവം. പ്രതിയായ മാ​താ​വി​നെ വീ​ട്ടി​ലെ​ത്തി​ച്ച്‌​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി, കു​ട്ടി​ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ സ്ഥ​ലം, സ​മ​യം എ​ന്നി​വ മും​താ​സ് പൊ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. സെ​പ്​​റ്റം​ബ​ര്‍ 27ന് ​രാ​ത്രി ഒ​മ്ബ​തു മ​ണി​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . മൂ​ന്ന് വ​യ​സ്സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ന്‍, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ്​ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു . സം​ഭ​വ​സ​മ​യ​ത്ത് വീ​ടി​ന്റെ മു​ക​ള്‍​നി​ല​യി​ലാ​ണ് കു​ട്ടി​ക​ളോ​ടൊ​പ്പം ഇ​വ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭ​ര്‍​തൃ​സ​ഹോ​ദ​രി​യും മാ​താ​വും താ​ഴ​ത്തെ മു​റി​ക​ളി​ലാ​യി​രു​ന്നു.വീ​ടി​ന്​ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്ന് ത​റ​വാ​ടി​ന് വീ​ടി​നോ​ട് ചേ​ര്‍​ന്ന കി​ണ​റ്റി​ല്‍ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ര്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *