സൗദി പൗരന്മാര്‍ക്ക് വിദേശയാത്രക്ക് അനുമതി

റിയാദ്∙ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി ലഭിച്ചു . ചികിത്സ, മരണം, അവയവ ദാനം തുടങ്ങി അടിയന്തിര കാര്യങ്ങള്‍ക്കാണ് അനുമതി ലഭിക്കുകയെന്ന് പാസ്പോര്‍ട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. അബ്ഷിര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.

കോവിഡ് രണ്ടാം തരംഗം ശക്തമായ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോകരുത് എന്നായിരുന്നു മേയ് 17ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ലിബിയ, സിറിയ, ലബനന്‍, അഫ്ഗാനിസ്ഥാന്‍, വെനസ്വേല, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മീനിയ, സോമാലിയ, കോംഗോ, ബെലാറസ് എന്നിവയാണ് യാത്രാ വിലക്കുള്ള മറ്റു രാജ്യങ്ങള്‍.

നേരിട്ടോ അല്ലാതെയോ ഈ രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് നിര്‍ദേശത്തിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയത്. അതെ സമയം യാത്രാവിലക്ക് തുടരുന്നതിനാല്‍ സൗദിയില്‍നിന്ന് 2 ഡോസ് വാക്സീന്‍ എടുക്കാത്ത ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്കു യാത്ര ചെയ്യാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *