മലപ്പുറം സ്വദേശി ഉമ്മുകുല്‍സുവിന്‍റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. ഒളിവിലുള്ള താജുദ്ദീനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കൊണ്ടോട്ടി സ്വദേശിയായ ഉമ്മുകുല്‍സുവിനെ കോഴിക്കോട് വീര്യമ്ബ്രത്ത് അസ്വാഭാവികമായ രീതിയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉമ്മുകുല്‍സുവിനെ ആശുപത്രിയില്‍ എത്തിക്കും മുമ്ബേ തന്നെ ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. ഭര്‍ത്താവ് താജുദ്ദീന്‍റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
താജുദ്ദീന്‍ മുമ്ബ് തന്നെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഉമ്മു കുല്‍സുവിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റതിന്‍റേയും മര്‍ദനമേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. നിരന്തരമായ ശാരീരിക മര്‍ദനങ്ങളെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാലുശേരി സി.ഐ എം.കെ സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
