പരസ്ത്രീ ബന്ധം: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു; ഒരു മരണം

നോയിഡ: പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കുത്തേറ്റ് ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിക്ക് സമീപം നോയിഡയിലാണ് സംഭവം.

ഭര്‍ത്താവ് അനിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് പോയ ക്രാന്തി, സഹോദരന്‍റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് വീട്ടിലെത്തിയ അനില്‍, ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഭാര്യയെയും സഹോദര ഭാര്യയെയും ബന്ധുവിനെയും കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ക്രാന്തിയുടെ സഹോദര ഭാര്യ മരിച്ചു. പ്രതി ഡല്‍ഹി നരേലയില്‍ തൊഴിലാളിയാണെന്നും

കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *