യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്ബ്രത്ത് വാടക വീട്ടില്‍ ഉമ്മുകുല്‍സു (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19)എന്നിവരാണ് അറസ്റ്റിലായത്.

കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സി ഐ എം.കെ. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

രണ്ട്, മൂന്ന് പ്രതികളായ ആദിത്യന്‍ ബിജു,ജോയല്‍ ജോര്‍ജ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. താജുദ്ദീന്‍റ സുഹൃത്തുക്കളാണ് ആദിത്യന്‍ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കടുത്ത സംശയ രോഗിയായ താജുദ്ദീന്‍ ഉമ്മുകുല്‍സുവിനെ അതി ക്രൂരമായ ശാരീരിക മര്‍ദനത്തിനിരയാക്കുമ്ബോള്‍ രണ്ട്, മൂന്ന്പ്രതികള്‍ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *