മാനന്തവാടി ആര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: വയനാട്ടില്‍ ഗതാഗതവകുപ്പ് ജീവനക്കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. സര്‍കാര്‍ ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍കാണ് സിന്ധു. രാവിലെയാണ് സിന്ധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

പിതാവ്: ആഗസ്തി, മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ്, ഷൈനി, ബിന്ദു, നോബിള്‍.

Leave a Reply

Your email address will not be published. Required fields are marked *