ഡല്‍ഹി: ലോകം രണ്ട് തട്ടിലായി നിലകൊണ്ട സമയത്ത് ഇന്ത്യ ശക്തമായ സ്വതന്ത്ര നിലപാട് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ രാജ്യതാത്പര്യവും മനുഷ്യത്വവും മുന്‍നിര്‍ത്തിയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് ബിജെപിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷത്തെ സ്ഥാപക ദിനത്തിന് പ്രാധാന്യം ഏറെയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. എല്ലാവരെയും വളരെയധികം പ്രചോദിപ്പിക്കുന്ന കാര്യമാണത്. ലോകസാഹചര്യങ്ങളില്‍ വളരെവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊന്ന്. പുതിയ അവസരങ്ങളാണ് ഇതുമൂലം ഇന്ത്യയ്ക്ക് കൈവന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ ലോക നിലവാരത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.
