എംബി രാജേഷിന്റെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്; തട്ടിപ്പില്‍ വീഴരുതെന്ന് സ്‌പീക്കര്‍

തിരുവനന്തപുരം> തന്റെ പേരില് വ്യാജ വാട്ട്സ്‌ആപ്പ് അക്കൗണ്ട് നിര്മ്മിച്ച്‌ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരും തട്ടിപ്പില്‍ വീഴരുതെന്നും സ്പീക്കര് എം ബി രാജേഷ് അറിയിച്ചു.

ഇത് സംബന്ധിച്ച്‌ ഡി ജി പിക്ക് പരാതി നല്കിയതായും എം ബി രാജേഷ് പറഞ്ഞു.

7240676974 എന്ന നമ്ബറിലാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘This is my new number. Please save it ‘ എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്ത്ഥന നടത്തുകയാണ് രീതി. 7240676974 എന്ന നമ്ബറോ ഈ നമ്ബറില് വാട്ട്സ്‌ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്ത്തണമെന്നും എം ബി രാജേഷ് ഫെയ്സ്ബുക്കിലൂടെ അഭ്യര്ഥിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

അടിയന്തിര ശ്രദ്ധക്ക്
———————-
എന്റെ പേരും DP യായി എന്റെ ചിത്രവും ഉപയോഗിച്ച്‌ 7240676974 എന്ന നമ്ബറില് ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്മ്മിച്ച്‌ ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ ഡി ജി പിക്ക് പരാതി നല്കിയിരിക്കുകയാണ്. മേല്പറഞ്ഞ നമ്ബറില് നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്ത്ഥന നടത്തുകയാണ് രീതി. മുന്മന്ത്രി ശ്രീ. കെ.പി മോഹനന് എന്റെ പേരില് സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്ബത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്പ്പറഞ്ഞ നമ്ബറോ വാട്സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്ത്തണമെന്നും എല്ലാവരോടും അഭ്യര്ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *