സില്‍വര്‍ലൈന്‍ പ്രതിഷേധം; ബൂട്ടിട്ടു ചവിട്ടിയ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈനെതിരെയുള്ള പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരനെ ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനു റൂറല്‍ എസ്പി നിര്‍ദേശം നല്‍കി.ഇന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്.

മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം.സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ഇതിനിടെയാണ് ഷബീര്‍ ബൂട്ടിട്ട് പ്രവര്‍ത്തകനെ ചവിട്ടിയത്.സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍ വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *