ദില്ലി: വിദേശനിര്‍മ്മിത വസ്തുക്കളോടുള്ള മാനസിക അടിമത്തം കുറയ്ക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ജൈന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ ‘ജീതോ കണക്ട് 2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ നിര്‍മ്മിതമായ വസ്തുക്കളോട് നമുക്കുള്ള മാനസിക അടിമത്തം കുറയ്ക്കണം. അതിന് കാരണം ഇന്ന് നമ്മുടെ രാജ്യം കഴിവിനെയും, വ്യവസായ, സാങ്കേതികവിദ്യകളെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ ഓരോ ദിവസവും ഡസന്‍കണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് ഉയര്‍ന്ന് പൊങ്ങുന്നത്. അവയുടെ വിജയത്തിനായി നമ്മളും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രസംഗത്തിനിടയില്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുന്നതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടതെന്നും, വിദേശനിര്‍മിത വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാത്രമല്ല ആത്മനിര്‍ഭര ഭാരതമാണ് നമ്മുടെ പാതയെന്നും, അതു തന്നെയാണ് നമ്മളുടെ പോംവഴിയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.