കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.
ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കരിപ്പൂരില്‍ വന്നിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ളവര്‍ പൊതുവേ ദേശ സ്നേഹികളാണ്. എന്നാല്‍ സംസ്ഥാനത്തും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവയെല്ലാം കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മലപ്പുറത്ത് ബിജെപി പ്രവര്‍ത്തിക്കുന്നത് പ്രതികൂല സാഹചര്യങ്ങളിലാണ്. സംസ്ഥാനത്തെ സാമൂഹ്യ വിരുദ്ധ നടപടികള്‍ക്കെതിരെ ബിജെപി പോരാടും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മികച്ചതാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
കരിപ്പൂരില്‍ വന്നിറങ്ങിയ നദ്ദയ്ക്ക് വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്ബടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരിപ്പൂരിലെത്തിയ നദ്ദയെ സ്വീകരിച്ചത്. കേരളീയ വേഷത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും നദ്ദയെ സ്വീകരിക്കാനെത്തി.
കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ അദ്ദേഹം കോഴിക്കോടേയ്ക്ക് പുറപ്പെട്ടു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ നദ്ദ അഭിസംബോധന ചെയ്ത് സംസാരിക്കും. അരലക്ഷത്തിലധികം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
