തിരുവനന്തപുരം: 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു. 17 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നേറുന്നതായാണ് വിവരം.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ തെക്കേകുന്നുമ്ബ്രം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ജയിച്ചു. 457 വോട്ടുകള്‍ നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് കൂടുതല്‍ സീറ്റുകള്‍. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എല്‍ഡിഎഫ് ആറ്, യുഡിഎഫ്- 5, എസ്ഡിപിഐ- 4 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. എസ്.ഡി.പി.ഐയുടെ തീരുമാനം നിര്‍ണായമാകും.
ആര്യങ്കാവ് പഞ്ചായത്ത് കഴുതുരുട്ടി വാര്‍ഡില്‍ സി.പി.എമ്മിലെ മാമ്ബഴത്തറ സലീം 245വോട്ടിന്‍റ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ യു.ഡി. എഫിന്‍റ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. സലീം വിജയിച്ചതോടെ 13അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും അംഗങ്ങളായി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ നിലവില്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ച സലീം സ്ഥാനം രാജി വച്ച് സി.പി.എമ്മില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇരു കൂട്ടരും തുല്യമായതോടെ ബി.ജെ.പി അംഗത്തിന്റെ നിലപാട് ഭരണം പിടിക്കാന്‍ നിര്‍ണായകമാകും.
കോഴിക്കോട് കൊടുവള്ളി വാരിക്കുഴിതാഴത്ത് സി.പി.എമ്മിലെ കെ.സി. സോജിത്തിന് വിജയം. 14-ാം ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ.സി സോജിത്ത് 418 വോട്ടിന്‍്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ.കെ. ഹരിദാസന് 115 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ഥി കെ. അനില്‍കുമാറിന് 88 വോട്ടുമാണ് ലഭിച്ചത്.
ഇടുക്കിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും ജയിച്ചു.
