കൊളംബോ:പെട്രോള്‍ വാങ്ങാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും ജനങ്ങള്‍ പെട്രോളിന് വേണ്ടി ക്യൂനില്‍ക്കേണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ ശ്രീലങ്കയിലെ ജനങ്ങള്‍ അനിശ്ചിതമായി പെട്രോളിന് വേണ്ടി ബങ്കുകള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ പുതിയ അറിയിപ്പ്.
പെട്രോള്‍ നിറച്ച കപ്പല്‍ മാര്‍ച്ച് 28 മുതല്‍ കൊളംബോക്കടുത്ത് കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്.എന്നാല്‍ പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ ഈ പെട്രോള്‍ കരക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലശ്രീലങ്കന്‍ ഊര്‍ജമന്ത്രി കാഞ്ചന വിജശേഖര പാര്‍ലമെന്റില്‍ വ്യക്തമാക്കി.അതിനിടെ,സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ശ്രീലങ്കക്ക് വാഗ്്ദാനം ചെയ്ത വായ്പ ലഭിക്കില്ലെന്ന് സൂചനയുണ്ട്.നേരത്തെ വാങ്ങിയ വായ്്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് എ.ഡി.ബി പുതിയ വായ്പ നിഷേധിച്ചത്.160 മില്യണ്‍ ഡോളര്‍ വായ്്പയായി നല്‍കാമെന്ന് എഷ്യന്‍ ഡെവലപ്്‌മെന്റ് ബാങ്ക് വാഗ്്ദാനം നല്‍കിയിരുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു.എന്നാല്‍ പഴയ വായ്്പകളുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ഈ വായ്്പ നല്‍കാന്‍ എ.ഡി.ബി തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊളംബോ നഗരത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പാര്‍ലമെന്റ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.ഭരണപക്ഷ എം.പിമാരായ ശാന്ത നിശാന്ത,മിലന്‍ ജയതിലകെ എന്നിവരാണ് അറസ്റ്റിലായത്.മെയ് ഒമ്പതിന് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് കൊളംബോയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ അക്രമത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.
