ബിഹാറില്‍ കൊടുങ്കാറ്റിലും ഇടിമിന്നലിലും ഉണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: ബിഹാറിലെ പല ജില്ലകളിലും കൊടുങ്കാറ്റും ഇടിമിന്നലും മൂലമുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രാദേശിക ഭരണകൂടം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ബിഹാറിലെ പല ജില്ലകളിലും കൊടുങ്കാറ്റിലും ഇടിമിന്നലിലും ഉണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഃഖമുണ്ട്. ഈ ഭീമമായ നഷ്ടം താങ്ങാന്‍ ദൈവം ദുഖിതരായ കുടുംബങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം ദുരിതാശ്വാസത്തിലും രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. “, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *