ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു

ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ഇന്നലെ രാവിലെ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഔദ്യോഗിക വസതിയിലായിരുന്നു സത്യപ്രതിജ്ഞ.

നിമല്‍ സിരിപാല ഡിസില്‍വ ( ഷിംപ്പിംഗ്, തുറമുഖം, ഏവിയേഷന്‍ ), സുഷില്‍ പ്രേമജയന്ത് ( വിദ്യാഭ്യാസം ), കെഹെലിയ രംബുക്‌വെല്ല ( ആരോഗ്യം ), വിജയദാസ രാജപക്‌ഷെ ( നീതി, ജയില്‍, ഭരണഘടനാ പരിഷ്കാരം ), ഹരിന്‍ ഫെര്‍നാണ്ടോ ( ടൂറിസം ), രമേശ് പതിരാന ( പ്ലാന്റേഷന്‍ ), മനുഷ നനയാക്കര ( തൊഴില്‍ ), നലിന്‍ ഫെര്‍ണാണ്ടോ ( വാണിജ്യം, ഭക്ഷ്യസുരക്ഷ ), തിരന്‍ അല്ലെസ് ( പൊതുസുരക്ഷ ) എന്നിവരാണ് ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *