ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപുരയിലും സൗറയിലുമുണ്ടായ ഏറ്റമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

ഇവരില്‍നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരില്‍ സീരിയല്‍ താരം അമ്രീന്‍ ഭട്ടിന്റെ ഘാതകരും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്കിടെ 10 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഇതില്‍ മൂന്ന് ജയ്‌ശെ മുഹമ്മദ് ഭീകരരും ഉള്‍പ്പെടുന്നുണ്ട്. സൈന്യവും പൊലീസും സംയുക്തമായാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *