കണ്ണൂര്‍:മാരക ലഹരി മരുന്നായ എം.ഡി.എം.എ.സഹിതം യുവാവ് പിടിയില്‍.എടക്കാട് നടാല്‍ നസിമ മന്‍സില്‍ ഷാനിദ് (32)നെയാണ് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടിയത്.എടക്കാട് നടാല്‍ പാലത്തിന് സമീപത്ത് വെച്ച് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. സ്‌കൂട്ടര്‍ പരിശോധിച്ച പോലീസ് 15 ഗ്രാം എം.ഡി.എം.എയും തൂക്കുന്ന മെഷീനും കവറുകളും പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചെയാണ് കെ.എല്‍ 13 എ.ആര്‍ 7407 നമ്പര്‍ സ്‌കൂട്ടറില്‍ ലഹരിമരുന്ന് വില്‍പനക്കായി കൊണ്ടു പോകുന്നതിനിടെ ഇയാള്‍ പോലീസ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
