ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചതിന് 17കാരന് ഗോശാല വൃത്തിയാക്കാന്‍ ശിക്ഷ വിധിച്ച് അധികൃതര്‍.
യോഗിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചെന്ന് കാണിച്ചാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ജനുവരി 18നാണ് കേസിനാസ്പദമായ ചിത്രം കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. യോഗിയുടെ ചിത്രം എഡിറ്റ് ചെയ്തായിരുന്നു പോസ്റ്റ്. ഇതിനെതിരെ പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് 17കാരനെ അറസ്റ്റ് ചെയ്തു. കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
