സൗദിയില്‍ ശക്തമായ മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മുന്നറിയിപ്പ്.
റിയാദ്, മദീന, യാംബു, അല്‍-റീസ്, യാംബു അല്‍-നഖല്‍ ഗവര്‍ണറേറ്റുകള്‍, അല്‍-ഉല, ഖൈബര്‍ എന്നിവിടങ്ങളിലാണ് ഇന്ന് പൊടിക്കാറ്റിന് സാധ്യത.
മണല്‍ക്കാറ്റിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം ഈമാസം 1,200ലധികം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികത്സതേടി. കഴിഞ്ഞ ഒരുമാസമായി ഇറാന്, ഇറാഖ്, സിറിയ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ശക്തമായ മണല്‍ക്കാറ്റ് വീശിയടിച്ചിരുന്നു. ഇത് ആയിരക്കണക്കിന് ആളുകളെ രോഗികളാക്കി. ഇറാഖില്‍ ഒരാളും കിഴക്കന്‍ സിറിയയില്‍ മൂന്നുപേരും മരിച്ചു.
