‘രാത്രി കാലത്ത് സ്ത്രീകള്‍ ജോലി ചെയ്യുകയാണെങ്കില്‍ സൗജന്യ ഗതാഗതം’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ: ഉത്തര്‍പദേശില്‍ രാത്രി കാലത്ത് സ്തീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് ശനിയാഴ്ച്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

രാത്രി കാലത്ത് സ്ത്രീകള്‍ ജോലി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ അവര്‍ക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേല്‍നോട്ടവും നല്‍കണം. രാവിലെ ആറിന് മുമ്ബും വൈകുന്നേരം ഏഴിന് ശേഷവും സ്ത്രീകള്‍ ജോലി ചെയ്യാന്‍ തയ്യാറാവുകയാണെങ്കില്‍ അധികാരികള്‍ അത് രേഖാമൂലം എഴുതി വാങ്ങണമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നു. രാവിലെ ആറിന് മുമ്ബും വൈകിട്ട് ഏഴിന് ശേഷവും സ്ത്രീകള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

സംസ്ഥാനത്തെ മില്ലുകളിലും ഫാക്ടറികളിലുമുള്‍പ്പടെ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നല്‍കാനുള്ള ചുമതലയും അവര്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാനുമുള്ള ഉത്തരവാദിത്വവും തൊഴിലുടമയ്ക്കായിരിക്കും. ഫാക്ടറിയില്‍ ഒരു പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *