ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകീട്ടോടെ മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കാഴ്ച പരിധി കുറയുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ പൊടി വ്യാപിക്കുമെന്നും മെറ്റീരിയോളജി വകുപ്പ് അറിയിച്ചു. തിരമാലകള്‍ ആറടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മറൈന്‍ ഫോര്‍കാസ്റ്റിങ് വിഭാഗവും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു തിങ്കളാഴ്ചകളിലും ശക്തമായ പൊടികാരണം വ്യോമ ഗതാഗതവും തുറമുഖത്തിന്റെ പ്രവര്‍ത്തനവും ഉള്‍പ്പെടെ തടസ്സപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *