ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുന്ദിപൊര ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.
ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രദേശത്ത് ഭീകരര്‍ എത്തിയിട്ടുണ്ടെന്ന വിവരം ഞായറാഴ്ചയാണ് സുരക്ഷാ സേനക്ക് ലഭിച്ചത്. ഇതോടെയാണ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
